ഇന്ദിരഗാന്ധിയുടെ 39-ആം രക്തസാക്ഷി ദിനം മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാപൂർവ്വം സമുചിതമായി ആചരിച്ചു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ എന്റെ അവസാന തുള്ളി രക്തവും രാജ്യത്തിനുവേണ്ടി നൽകുമെന്ന് ഒഡീഷ്യയിലെ ഭൂവനേശ്വറിൽ പ്രസംഗിച്ച് 24 മണിക്കൂറിനുള്ളിൽ സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മതേതരത്വ ഇന്ത്യയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയും ലോകം കണ്ട ഉരുക്ക് വനിതയുമായ ഇന്ദിരഗാന്ധിയുടെ 39-ആം രക്തസാക്ഷി ദിനം മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാപൂർവ്വം സമുചിതമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് എൻ. സി തോമസിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡണ്ട് എം.ടി ഡേവിസ് ഉദ്ഘാടനം ചെയ്തു. ജാൻസി പൗലോസ്,പി.വി പാപ്പച്ചൻ, എം.ഡി റാഫേൽ,കെ.ഡിജോസ്,സാജൻ മാടവന, കെ.എസ് വർഗീസ്, സാജൻ തെക്കൻ എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനക്ക് വാവച്ചൻ മാസ്റ്റർ, പോൾ ഡി നെറ്റിക്കാടൻ, ലി ൻസൺ ആന്റണി, പി.എൽ സെബാസ്റ്റ്യൻ മാസ്റ്റർ,എൻ. ടി ജോസ്, ബിജോയ് എം.ഡി, വി. പി ആന്റു, പോളി നാഴിപാറ,ഉദയൻ വി. കെ,ഇ.പി വർഗീസ്, സോജൻ, എം.കെ പൗലോസ്, സ്വപ്ന ഡേവിസ്. എൻ. ഓ ഷാജു,എന്നിവർ നേതൃത്വം നൽകി.