പ്രശസ്ത കഥകളി നടനും പരിശീലകനുമായ ഫാക്ട് ബിജു ഭാസ്ക്കർ അദേഹത്തിന്റെ മകൻ ജഗൻ. പി. ബിജു യുവ വേഷക്കാരിയായി അംഗീകാരം നേടിയ പാർവ്വതി പിണക്കാമിറ്റം അവരുടെ അച്ഛൻ വിജയൻ പിണക്കാമിറ്റം എന്നിവരാണ് ഇന്ന് ഒന്നിച്ച് വേഷമിടുന്നത്.
മാള :അച്ഛനും മകനും മറ്റൊരു അച്ഛനും മകളോടുമൊപ്പം ഇന്ന് കഥകളി അരങ്ങിൽ. ഇതിലൊരാൾ മറ്റ് മൂന്ന് പേരുടേയും ഗുരുവാണെന്ന പ്രത്യേകതയും ഉണ്ട്! പ്രശസ്ത കഥകളി നടനും പരിശീലകനുമായ ഫാക്ട് ബിജു ഭാസ്ക്കർ അദേഹത്തിന്റെ മകൻ ജഗൻ. പി. ബിജു യുവ വേഷക്കാരിയായി അംഗീകാരം നേടിയ പാർവ്വതി പിണക്കാമിറ്റം അവരുടെ അച്ഛൻ വിജയൻ പിണക്കാമിറ്റം എന്നിവരാണ് ഇന്ന് ഒന്നിച്ച് വേഷമിടുന്നത്. ബിജു ഭാസ്ക്കറിന്റെ ശിഷ്യരാണ് മറ്റ്മൂന്ന്പേരും. ഗുരുവായൂരിൽ നടക്കുന്ന ‘സുഭദ്രാഹരണ’ത്തിൽ ബലഭദ്രരായി ബിജു ഭാസ്ക്കറും കൃഷ്ണനായി പാർവ്വതിയും രംഗത്ത് വരും. ബ്രാഹ്മണ വേഷമാണ് മറ്റ് രണ്ട് പേർക്ക്.
ബിജു മൂന്നു പതിറ്റാണ്ടിലേറെയായി കഥകളി രംഗത്തെ നിറ സാന്നിധ്യം ആണ്. പ്രശസ്ത കഥകളി നടൻ ഫാക്ട് ഭാസ്കരന്റെ പുത്രനായ ഇദ്ദേഹം RLV യിൽ നിന്ന് എംജി സർവ്വകലാശാലയിൽ ഒന്നാം റാങ്കോടെ കഥകളിയിൽ ബിരു ദാനന്തര ബിരുദം നേടി. R.L.V.യിൽ താത്കാലിക അദ്ധ്യാപകൻ ആണ് ഇപ്പോൾ.രാജ്യത്തിനകത്തും പുറത്തുമായി വലിയൊരു ശിഷ്യ സമ്പത്തും ഇദ്ദേഹത്തിനുണ്ട്.യുവകഥകളി കലാകാരന്മാർക്കുള്ള കുറൂർ വാസുദേവൻ നമ്പൂതിരിപുരസ്‌കാരമടക്കംനിരവധിപുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വളർന്നു വരുന്ന വേഷക്കാരിൽ ശ്രദ്ധേയയായ പാർവ്വതി 9 വർഷമായി രംഗത്തുണ്ട്.കലാനിലയം ഗോപിനാഥൻ ആശാനാണ് ആദ്യ ഗുരു. ഇപ്പോൾ ബിജു ഭാസ്ക്കറിന് കീഴിൽ അഭ്യാസം തുടരുന്നു. സംസ്ഥാന യുവജനോത്സവത്തിൽ മൂന്ന് പ്രാവശ്യം തുടർച്ചയായി ജില്ലയെ പ്രഥിനിധീകരിച്ച് ‘എ ‘ഗ്രേഡ് നേടി. പ്രമുഖ കഥകളി ക്ലബ്ബ്കളുടെ അനുമോദനം ലഭിച്ചിട്ടുണ്ട്.പത്ത് വർഷത്തോളമായി വേഷക്കാരനായ വിജയൻ ഇപ്പോഴും പഠനം തുടരുന്നു. എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യും.അച്ഛന്റെയും മുത്തച്ഛന്റെയും പാത പിന്തുടരുന്ന തുടക്കക്കാരനാണ് ജഗൻ. പി. ബിജു. ബിജു ആശാന്റെ മറ്റൊരു ശിഷ്യയായ ആത്രേയി ബിജു വിന്റെ പുറപ്പാട്അരങ്ങേറ്റത്തോടെ യാണ് പരിപാടിയുടെ തുടക്കം ബിജു കുമാറിന്റെയും ഡോ :മായ സി നായരുടെയും മകളാണ് ബഹ്‌റൈനിൽ താമസിക്കുന്ന ഇവർ പ്രധാനമായും ഓൺലൈനിലൂടെ ആയിരുന്നു പഠനം.