അങ്കമാലി ചർച്ച് നഗറിൽ മുണ്ടാടൻ കുര്യൻ (68) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.അങ്കമാലി പഴയ മാർക്കറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചാക്കിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.വൻ വിലയ്ക്ക് യുവാക്കൾക്കിടയിലാണ് വിൽപ്പന. ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിലാണ് ഇയാൾ പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്.
രണ്ടായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പോലീസ് പിടിയിൽ
