Channel 17

live

channel17 live

രാജകല്പനയുടെ താഴ് വേരറുത്ത കുട്ടംകുളം സമരത്തിൻ്റെ 78-ാം വാർഷികം

ഇരിങ്ങാലക്കുട: 78 വർഷങ്ങൾമുമ്പ് രാജ കൽപ്പനകളെ തകർത്തെറിഞ്ഞ് അയിത്തോച്ചാടനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമായി നടന്ന ഈ സമരം കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളാലാണ് എഴുതപ്പെട്ടിരിക്കുന്നതെന്ന് സി പി ഐ ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ പതാക ഉയർത്തിക്കൊണ്ട് പറഞ്ഞു.ജാതിക്കും അയിത്തത്തിനുമെതിരായി,ജന്മിതത്തിലും നാടുവാഴിത്തത്തിനുമെതിരായി നടന്ന എണ്ണമറ്റപോരാട്ടങ്ങളുടെ നേർസാക്ഷ്യമാണ് ഇരിങ്ങാലക്കുട കുട്ടംകുളം സമരം എന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 78-ാം സമര വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് ജയ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ ബിനോയ് ഷബീർ, അനിത രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും മണ്ഡലം അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!