സമാപന സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് വികസന മുരടിപ്പ് സൃഷ്ടിക്കുന്ന പിണറായി സർക്കാരിനെതിരെ യു.ഡി എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ പരിസരത്ത് നടന്ന രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സി. എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു. ടി.വി. ചാർളി , പി.ടി. ജോർജ് , സിജു യോഹന്നാൻ, കെ.വേണുഗോപാൽ, എ.സി. സുരേഷ് , കെ.എം. സന്തോഷ് , മിനി സണ്ണി നെടുമ്പാക്കാരൻ , മിനി ജോസ് ചാക്കോളാ ,സനൽ കല്ലൂക്കാരൻ ജോമോൻ മണ്ണാത്ത്, , ജെയ്സൺ പാറേക്കാടൻ , കുര്യൻ ജോസഫ് സത്യൻ തേനാഴികുളം,, അവിനാസ് ഓ എസ്, ബിജു പോൾ അക്കരക്കാരൻ, സിജോ ജോസ്, ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.