ആനന്ദപുരം: ഉമ്മൻ ചാണ്ടിയുടെയും പി.ടി.തോമസിന്റെയും വാക്കുകൾക്കും പ്രവർത്തികൾക്കും ഏറെ പ്രസക്തി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കേരളം ഇന്ന് കടന്നു പോകുന്നതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി കുടുംബ സംഗമവും സാമൂഹ്യ സേവന – ജീവകാരുണ്യ പദ്ധതിയായ കൈത്താങ്ങിന്റെ പ്രവർത്തനോദ്‌ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയോടും മനുഷ്യരോടും ഒരുപോലെ കരുണയും കരുതലും കാണിച്ചിട്ടുള്ള നേതാക്കന്മാരായിരുന്നു ഇരുവരുമെന്നും രാഷ്ട്രീയം എന്നത് പൊതുസേവനത്തിനുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
ഉമ തോമസ് എം എൽ എ, കെ പി സി സി നിർവാഹക സമിതിയംഗം എം.പി.ജാക്സൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഷീൽ ഗോപാൽ, കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ എം.എൻ.രമേശ്, ശ്രീജിത്ത് പട്ടത്ത്, മഹിളാ കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് മോളി ജേക്കബ്, എൻ.എൽ.ജോൺസൺ, വിപിൻ വെള്ളയത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വച്ച് നൂറോളം പേർക്ക് വിവിധങ്ങളായ സഹായങ്ങൾ വിതരണം ചെയ്തു.
രാഷ്ട്രീയം പൊതുസേവനത്തിനുള്ളതാകണം; ചാണ്ടി ഉമ്മൻ എം എൽ എ
