കഴിഞ്ഞ ഫെബ്രുവരി 18-ാം തിയ്യതി അർദ്ധരാത്രിയിൽ, മുൻവശം നമ്പർ പ്ളേറ്റ് ഇല്ലാത്ത മാരുതി സ്വിഫ്റ്റ് കാറിൽ സംശയായ്പദമായ സാഹചര്യത്തിൽ 2 പേർ പുന്നക്കുരു ഭാഗത്ത് കറങ്ങി നടക്കുന്നുണ്ടെന്ന വിശ്വാസ യോഗ്യമായ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയതിനെ പറ്റി അന്വേഷിക്കുന്നതിനായി മതിലകം പേലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും പോലീസ് പാർട്ടിയും സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് പുന്നക്കുരു ഭാഗത്ത് പട്രോളിഗ് നടത്തി വരവെ പുന്നക്കുരു സെന്റർ എത്തിയ സമയം ടി സെന്ററിൽ നിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡിൽ നീല നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിട്ടിരിക്കുന്നതായി കാണുകയും കാറിൻെറ ഡോർ തുറന്ന് 2 പേർ കാറിൽ നിന്ന് ഇറങ്ങി വരുന്നതായും കാണപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ പോലീസ് ഇവരെ പരിശോധിക്കുകയും തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവരിൽ നിന്നും 5.38 ഗ്രാം MDMA കണ്ടെടുക്കുകയാണ് ഉണ്ടായത്.
ഫാരിഷ്, 36 വയസ്സ്, , വൈപ്പിപാടത്ത് വീട്, കോതപറമ്പ്, മുഹമദ് മുസമ്മിൽ, 28 വയസ്സ് കല്ലൂങ്ങൽ വീട്, കൂരിക്കുഴി എന്നിവരെയായിരുന്നു MDMA യുമായി പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരൊന്നിച്ച് മതിലകം പോലീസ് സ്റ്റേഷനിലേക്ക് തിരിച്ച് വരവ്വെ വെളുപ്പിന് 04.30 മണിയോടെ പോലീസ് സ്റ്റേഷന്റെ മുന്നിൽ വെച്ച് വാഹനം സ്റ്റേഷനിലേക്ക് തിരിക്കുന്നതിനായി നിർത്തിയ സമയം ഇവർ 2 പേരും വാഹനത്തിന്റെ നിന്നും ഡോർ തുറന്ന് പുറത്തേക്ക് ചാടി ഓടി രക്ഷപ്പെട്ടിട്ടുളളതാണ്, ഇവരെ കണ്ടെത്തുന്നതിനായി നടത്തിയ ഊർജ്ജിത ശ്രമങ്ങൾക്കിടെ 18.02.2025 തിയ്യതി രാവിലെ 08.00 മണിക്ക് ഈ കേസിലെ 2-ാം പ്രതിയായ മുഹമദ് മുസമിലിനെ കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഫാരിഷ് ബാംഗ്ലൂരിലേക്ക് കടന്നതായും ഫാരിഷിനെ അന്വേഷിച്ച് പോലിസ് സംഘം ബാംഗ്ലൂരിലെത്തിയ സമയം പോലീസിന്റെ സാനിധ്യം തിരിച്ചറിഞ്ഞ ഫാരിഷ് അവിടെ നിന്നും എറണാകുളത്തേക്ക് വന്നുവെന്നും എറണാകുളത്തു വന്ന ഫാരിഷ് തന്റെ സുഹൃത്തിനെ വിളിച്ചു കാറ് സംഘടിപ്പിച്ച് കറങ്ങി നടന്ന ശേഷം ഒരു സ്വകാര്യ ഹോട്ടലിൽ താമസിച്ചുവെന്നും പിന്നീട് ഗോവയിലേക്ക് പോകുന്നതിനുള്ള ഒരുക്കം കൂട്ടുന്നതിനിടയിലാണ് എറണാകുളത്തുള്ള ഒരു സ്വകാര്യ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരം തൃശൂർ റൂറൽ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി.കെ രാജു വിന്റെ നേതൃത്വത്തിൽ മതിലകം lSHO ഷാജി M. K, SI രമ്യ കാർത്തികേയൻ, SI മുഹമ്മദ് റാഫി, സ്പെഷ്യൽ ബ്രാഞ്ച് SI(G) മുഹമ്മദ് അഷ്റഫ്, DVR ASI ഷൈജു CPO മാരായ ഷനിൽ, ആന്റണി, എറണാകുളം മരട് SOG അംഗങ്ങളായ പ്രശാന്ത്, ഫസൽ എന്നിവരുടെ നേതൃത്വത്തിൽ എറണാകുളത്ത് ടിയാൻ ഒളിവിൽ താമസിച്ചിരുന്ന ഹോട്ടലിലെ റൂമിൽ നിന്ന് പിടികൂടിയിട്ടുള്ളതാണ്.
ഈ കേസിലെ അന്വേഷണം നടത്തിയതിൽ 1 ഉം 2 ഉം പ്രതികൾക്ക് MDMA എത്തിക്കുന്നതിലെ മുഖ്യ കണ്ണിയായ നിസ്താഫിർ 29 വയസ്, വൈപ്പിൻകാട്ടിൽ വീട്, പടാകുളം കൊടുങ്ങല്ലൂർ എന്നയാളെ 20.02.2025 തിയ്യതി പോലീസ് അറസ്റ്റ് ചെയ്തിട്ടുളളതാണ്..
ഫാരിഷ് താഴെ പറയുന്ന കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഫാരിഷിന് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ 2023 ൽ ഒരു അടിപിടി കേസും ആളൂർ പോലിസ് സ്റ്റേഷനിൽ 2025 ൽ യുവാവിനെ തട്ടികൊണ്ട് പോയി പരിക്കേൽപ്പിച്ച് പണവും വാഹനങ്ങളും അപഹരിച്ച കേസും മരട് പോലിസ് സ്റ്റേഷനിൽ 2024 ൽ റോബറി കേസും അടക്കം മയക്കുമരുന്ന് കേസുകളിലും ക്രിമിനൽ കേസിലുമുൾപ്പെടെ 10 ഓളം കേസിലെ പ്രതിയാണ്. ഫാരിഷ് എറണാകുളം കേന്ദ്രീകരിച്ചു സ്ത്രീകളടക്കം ഉള്ള ടീമിന്റെ ലീഡർമാറിൽ ഒരാളാണ് ഫാരിഷ് എന്നറിയുന്നു. ഇയാൾ സിനിമ ഫീൽഡിൽ പ്രവർത്തിച്ചു വരുന്നയാളാണ്. അത് വഴിയാണ് ആളുകളെ കൂടുതൽ കണ്ണികളാക്കി കൂട്ടി കൊണ്ട് വരുന്നത്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ വലിയൊരു റാക്കറ്റ് പിടികൂടാൻ സാധിക്കുകയൊള്ളു. അതിനാൽ ഇതിനായി സ്പെഷ്യൽ ടീമിനെ ചുമതലപ്പെടുത്തുന്നതാണ് . പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.