രാവിലെ 10 മണി മുതൽ രോഗികൾക്കുള്ള കുമ്പസാരം, വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, സ്നേഹോപഹാരം എന്നിവ ഉണ്ടായി. കിടപ്പ് രോഗികൾ ഉൾപ്പെടെ ഏകദേശം 150 ഓളം രോഗികൾ പങ്കെടുത്തു.
കുറ്റിക്കാട് സെൻ സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിൽ ഹൃദയ പാലിയേറ്റീവ് കെയർ കുറ്റിക്കാട് യൂണിറ്റും, ഇടവകയിലെ യുവജനങ്ങളും സംയുക്തമായി കൂടെയുണ്ട്….. ഈശോയും…..ഞങ്ങളും… എന്ന പേരിൽ രോഗി ദിനം ആചരിച്ചു. ഓഗസ്റ്റ് 15 രാവിലെ 10 മണി മുതൽ രോഗികൾക്കുള്ള കുമ്പസാരം, വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, സ്നേഹോപഹാരം എന്നിവ ഉണ്ടായി. കിടപ്പ് രോഗികൾ ഉൾപ്പെടെ ഏകദേശം 150 ഓളം രോഗികൾ പങ്കെടുത്തു. രോഗികളെ വീട്ടിൽ നിന്നും പള്ളിയിൽ എത്തിക്കുന്നതിനുള്ള വാഹനസൗകര്യം, നേഴ്സിങ് കെയർ, ആംബുലൻസ് തുടങ്ങിയവ യുവജനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. കുറ്റിക്കാട് ഫൊറോന വികാരി ഫാദർ ലിജു പോൾ പറമ്പത്ത് അസിസ്റ്റന്റ് വികാരിമാരായ ഫാദർ ജേക്കബ് കുറ്റിക്കാടൻ, ഫാദർ ജെയിംസ് കൊച്ചുപറമ്പിൽ എന്നിവർ പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ കോഡിനേറ്റർ ആയ ഫാദർ റിന്റോ തെക്കിനിയേത്ത്, ഫാദർ ജോസഫ് മാളിയേക്കൽ എന്നിവർ സന്നിഹിതരായിരുന്നു. പള്ളി ട്രസ്റ്റി ലാസർ കല്ലേലി, പാലിയേറ്റീവ് കെയർ പ്രസിഡന്റ് അഗസ്റ്റിൻ കരിപ്പായി, യുവജന സംഘടന കോഡിനേറ്റേഴ്സ് അഖിൽ ജോയ് കുറ്റിപ്പുഴ ആരോൺ കെ എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.