ഇമ്മാനുവേൽ ബാപ്റ്റിസ്റ്റ് സഭാ വൈദികനായ റവ. ജോർജ് മാത്യുവിനെ കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്നു ദശാബ്ദത്തോളം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ സേവന രംഗത്തും ആതുര ശുശ്രുഷ രംഗത്തും റവ. ജോർജ് മാത്യു സേവനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി റവ. ജോർജ് മാത്യുവിന്റെ പ്രവർത്തന മേഖല കേരളമാണ്.
പ്രകൃതി ജീവനത്തിന്റെ പ്രചരണം, ആദ്ധ്യാത്മിക പ്രഭാഷണം, പൗരവകാശ പ്രവത്തനം, മനുഷ്യപക്ഷ പ്രകൃതി സംരക്ഷണം , ജീവകാരുണ്യ പ്രവർത്തനം എന്നീ രംഗങ്ങളിൽ റവ. ജോർജ് മാത്യു സജീവമാണ്. നവ മാധ്യമങ്ങളിലും റവ. ജോർജ് മാത്യു ഉത്തരവാദിത്ത്വത്തോടെ ഇടപെടുന്നുണ്ട്.യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എ. സി. സുരേഷ് അധ്യക്ഷത വഹിച്ചു.
റവ. ജോർജ് മാത്യു കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി
