Channel 17

live

channel17 live

റിഗാലോ 2K24 നാഷണൽ കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു

മാള കാർമ്മൽ കോളേജ് (ഓട്ടോണമസ്)-ൽ നടന്ന നാഷണൽ കൾച്ചറൽ ഫെസ്റ്റ് റിഗാലോ 2K24 സമാപിച്ചു . പ്രശസ്ത സിനിമാ താരവും അവതാരകനുമായ ഗോവിന്ദ് പത്മ സൂര്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഡാൻസ് മത്സരത്തിൽ തൃശൂർ സെൻ്റ് അലോഷ്യസ് കോളേജ് ഒന്നാം സ്ഥാനവും, മൂന്നാം സ്ഥാനവും , എം.ഇ.എസ്.അസ്മാബി കോളേജ്, കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡിസൈനർ കോൺടസ്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം തൃശൂർ വിമല കോളേജും, രണ്ടാം സ്ഥാനം സെൻ്റ് ജോസഫ്സ് ( ഓട്ടോണമസ്) കോളേജ് ഇരിങ്ങാലക്കുടയും, ആൽബർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി, കളമശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്നു നടന്ന ഫാഷൻ ഷോ മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഒന്നാം സ്ഥാനവും, തൃശൂർ ഡ്രീംസോൺ കോളേജ് രണ്ടാം സ്ഥാനവും, കറുകടം മൗണ്ട് കാർമ്മൽ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫെസ്റ്റിൽ കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി 20 ൽ അധികം കോളേജുകൾ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!