Channel 17

live

channel17 live

റേഷൻകാർഡ് മസ്റ്ററിംഗ് ബുദ്ധിമുട്ട് പരിഹരിക്കണം

പൊയ്യ മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂപ്പത്തി റേഷൻ കടയ്ക്ക് മുന്നിൽ സൂചന പ്രതിഷേധ സമരം നടത്തി. മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കണം എന്ന് ആവശ്യ പെട്ടയിരുന്നു സമരം. ഈ ദിവസങ്ങളിൽ കാർഡ് ഉടമകൾക്ക് മസ്റ്ററിങ് ചെയ്യാൻ അവസരം ഒരുക്കും എന്നായിരുന്നു അറിയിപ്പ്.അതനുസരിച്ച് രാവിലെ മുതൽ ആളുകൾ റേഷൻ കടകൾക്ക് മുൻപിൽ എത്തിച്ചേർന്നു എങ്കിലും സെർവർ തകരാറുമൂലം മസ്റ്ററിങ് നടത്താൻ സാധിച്ചില്ല എന്ന് സമരക്കാർ കുറ്റപ്പെടുത്തി.സമരം പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു. പൊയ്യ മണ്ഡലം പ്രസിഡൻ്റ്സാബു കൈതാരൻ മുഖ്യ പ്രഭാഷണം നടത്തി. സമരത്തിന് കോൺഗ്രസ് നേതാക്കളായ വക്കച്ചൻ അമ്പൂക്കൻ, ഔസേപ്പച്ചൻ ജോസ്, ടി.കെ.കുട്ടൻ, ജോളി സജീവ്, റീനാ സേവ്യർ, വർഗ്ഗീസ് കാഞ്ഞൂതറ, ടി.എ.തോമസ്, പ്രതാപൻ കെ .ആർ , അലക്സ് ടെൻസൺ, ബെഞ്ചമിൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
വെള്ളാങ്കല്ലൂർ.ബി.പി.എൽ. , എ. എ. വൈ റേഷൻ കാർഡ് മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ നിർദ്ദേശം മൂലം കാർഡുടമകൾ അനുഭവിക്കുന്ന ബുന്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.സർവ്വർ തകരാർ മൂലം ആണ് ബുദ്ധിമുട്ട്. ലോക ഉപഭോക്തൃ ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തിൽ ഉപഭോക്തൃ ലഘുലേഖ വിതരണം ചെയ്തു. പി.കെ.എം. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജോലി കളഞ്ഞ് മസ്റ്ററിംഗിന് എത്തുന്ന സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ഡി. എം. കെ ജില്ലാ പ്രസിഡണ്ട് സി. എം. സദാശിവൻ ആവശ്യപെട്ടു.

പൊയ്യ മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂപ്പത്തി റേഷൻ കടയ്ക്ക് മുന്നിൽ സൂചന പ്രതിഷേധ സമരം നടത്തി. മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കണം എന്ന് ആവശ്യ പെട്ടയിരുന്നു സമരം. ഈ ദിവസങ്ങളിൽ കാർഡ് ഉടമകൾക്ക് മസ്റ്ററിങ് ചെയ്യാൻ അവസരം ഒരുക്കും എന്നായിരുന്നു അറിയിപ്പ്.അതനുസരിച്ച് രാവിലെ മുതൽ ആളുകൾ റേഷൻ കടകൾക്ക് മുൻപിൽ എത്തിച്ചേർന്നു എങ്കിലും സെർവർ തകരാറുമൂലം മസ്റ്ററിങ് നടത്താൻ സാധിച്ചില്ല എന്ന് സമരക്കാർ കുറ്റപ്പെടുത്തി.സമരം പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു. പൊയ്യ മണ്ഡലം പ്രസിഡൻ്റ്സാബു കൈതാരൻ മുഖ്യ പ്രഭാഷണം നടത്തി. സമരത്തിന് കോൺഗ്രസ് നേതാക്കളായ വക്കച്ചൻ അമ്പൂക്കൻ, ഔസേപ്പച്ചൻ ജോസ്, ടി.കെ.കുട്ടൻ, ജോളി സജീവ്, റീനാ സേവ്യർ, വർഗ്ഗീസ് കാഞ്ഞൂതറ, ടി.എ.തോമസ്, പ്രതാപൻ കെ .ആർ , അലക്സ് ടെൻസൺ, ബെഞ്ചമിൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി. വെള്ളാങ്കല്ലൂർ.ബി.പി.എൽ. , എ. എ. വൈ റേഷൻ കാർഡ് മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ നിർദ്ദേശം മൂലം കാർഡുടമകൾ അനുഭവിക്കുന്ന ബുന്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.സർവ്വർ തകരാർ മൂലം ആണ് ബുദ്ധിമുട്ട്. ലോക ഉപഭോക്തൃ ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തിൽ ഉപഭോക്തൃ ലഘുലേഖ വിതരണം ചെയ്തു. പി.കെ.എം. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജോലി കളഞ്ഞ് മസ്റ്ററിംഗിന് എത്തുന്ന സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ഡി. എം. കെ ജില്ലാ പ്രസിഡണ്ട് സി. എം. സദാശിവൻ ആവശ്യപെട്ടു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!