മേലൂർ പാലപ്പിള്ളി പുഷ്പഗിരി റോഡിൽ മഴക്കാല പൂർവ്വ ശുചികരണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ ശുചികരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ വഴിയരിക് കാടുപിടിക്കുകയും കാന വൃത്തിയാക്കാത്തതിനാൽ മണ്ണും മാലിന്യങ്ങളും നിറങ്ങ് വെള്ളകെട്ട് ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് സേവാദൾ പ്രവർത്തകരും നാട്ടുകാരും ചേർന്ന് കാടും പുല്ലും വെട്ടി കാന വൃത്തിയാക്കി. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ലിൻസൻ ആന്റണി ബുത്ത് പ്രസിഡന്റ് മാർട്ടിൻ മേച്ചേരി, ചാക്കുണ്ണി Mk , റോജി MD, ബേസിൽ PA , ഡെന്നീസ് MO, ജോമി MK, മാനുവൽ ടോജി , എന്നിവർ ക്ലിനിങ്ങ് പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി.
റോഡരികിലെ കാടും പുല്ലും വെട്ടി കാന വൃത്തിയാക്കി
