Channel 17

live

channel17 live

റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

കാളാംഞ്ചിറ റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ വാർഡ് കൗൺസിലറിന്റെയും ചാലക്കുടി നഗരസഭ ഭരണസമിതിയുടെ അനാസ്ഥക്കും അഴിമതിക്കും എതിരെ CPI (M) ധന്യ നഗർ ബ്രാഞ്ച് നേത്യത്വത്തിൽ റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

പോട്ട 3 വാർഡിലെ കാളാംഞ്ചിറകുളം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം മൂലം ജനങ്ങൾക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിലായി. പോട്ടയിൽ നിന്ന് പനമ്പിള്ളി കോളേജ്, എസ് എൻ നഗർ, പാമ്പാബോട്ട് ശിവക്ഷേത്രം എന്നി സ്ഥലങ്ങളിലേക്ക് എളുപ്പം എത്താൻ സാധിക്കുന്ന റോഡിന്റെ അവസ്ഥയാണ് ഇത്രയ്ക്കും ചെളിക്കുണ്ടായി മാറിയത്. കാളാംഞ്ചിറ റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ വാർഡ് കൗൺസിലറിന്റെയും ചാലക്കുടി നഗരസഭ ഭരണസമിതിയുടെ അനാസ്ഥക്കും അഴിമതിക്കും എതിരെ CPI (M) ധന്യ നഗർ ബ്രാഞ്ച് നേത്യത്വത്തിൽ റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. LC അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ ബീ ഷബീർ ഉദ്ഘാടനം ചെയ്തു. എൻ കുഞ്ഞുമോൻ അദ്ധ്യക്ഷനായി , ഡേവിസ് തുലാപറമ്പൻ , വർഗ്ഗീസ് ചക്കാലക്കൽ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!