കൂടപ്പുഴ ആറാട്ടുകടവ് റോഡിന്‍റെ നവീകരണത്തിന്‍റെ മറവില്‍ വര്‍ഷങ്ങളായി പരിസ്ഥിതി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികളും സാംസ്കാരിക രാഷ്ട്രീയ സംഘടനകളും നട്ട് വളര്‍ത്തി വന്നിരുന്ന തണ്‍ല്‍മരങ്ങളും,ഔഷധമരങ്ങളും അടക്കം പതിനഞ്ചിലധികം മരങ്ങളാണ് മുറിച്ച് മാറ്റിയത്.
ചാലക്കുടി:കൂടപ്പുഴ ആറാട്ടുകടവ് റോഡിന്‍റെ നവീകരണത്തിന്‍റെ മറവില്‍ വര്‍ഷങ്ങളായി പരിസ്ഥിതി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികളും സാംസ്കാരിക രാഷ്ട്രീയ സംഘടനകളും നട്ട് വളര്‍ത്തി വന്നിരുന്ന തണ്‍ല്‍മരങ്ങളും,ഔഷധമരങ്ങളും അടക്കം പതിനഞ്ചിലധികം മരങ്ങളാണ് മുറിച്ച് മാറ്റിയത്.മുള്ളാത്ത,ഞാവല്‍ കണിക്കൊന്ന തുടങ്ങിയ മരങ്ങളാണ് യാത്രക്കാര്‍ക്കോ വാഹനങ്ങള്‍ക്കോ തടസ്സമില്ലാത്തവിധം നട്ടുവളര്‍ത്തിയിരുന്നത്.കൂടപ്പുഴ ആറാട്ടുകടവ് ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ തണല്‍മരവും ഇക്കൂട്ടത്തില്‍ മുറിച്ച് മാറ്റി പതിനഞ്ചിലധികം ഡ്രൈവര്‍മാര്‍ക്കുംനിരവധി നാട്ടുകാര്‍ക്കും കൊടും ചൂടില്‍ നിന്ന് രക്ഷ നല്‍കിയ മരം മുറിച്ച് മാറ്റില്ലെന്ന് വാര്‍ഡ് കൗണ്‍സിലറും കരാറുകാരനും ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഓട്ടോസ്റ്റാന്‍ഡില്‍ ആരുമില്ലാത്ത നേരം നോക്കി മുറിച്ചിടുകയായിരുന്നു.
റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഇരുവശത്തും ടൈല്‍ വിരിക്കാന്‍ ഉള്ള സ്ഥലത്തുള്ള മരങ്ങളാണ് മുറിച്ച് മാറ്റിയത്.മരങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ടൈല്‍ വിരിക്കാമെന്നിരിക്കെ മരങ്ങള്‍ മുറിച്ച് മാറ്റിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.കാല്‍നട യാത്രക്കാര്‍ക്കും,വാഹനങ്ങള്‍ക്കും ഭീഷണിയായി റോഡിലേക്ക് കയറി നില്‍ക്കുന്ന മുറിച്ച് മാറ്റിയ മരങ്ങളുടെ എണ്ണത്തോടൊപ്പം തന്നേയുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനായി ഒരു ഇടപെടലും നടത്താതെ മരങ്ങള്‍ മുറിച്ച് മാറ്റിയതിനെതിരെ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.ടൈല്‍ വിരിക്കാന്‍ എടുത്ത കുഴികളിലെ മണ്ണ് സ്വകാര്യവ്യക്തികളുടെ കെട്ടിടനിര്‍മ്മാണത്തിന്‍റെ ഭാഗമായുള്ള തറകള്‍ നിറക്കുന്നതിനും മറ്റും കയറ്റിക്കൊണ്ട് പോകുകയാണെന്നും,ഇതിന് വ്യക്തമായ തെളിവുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.