കയ്പമംഗലം മണ്ഡലത്തിൽ ലഹരിക്കെതിയുള്ള ജനകീയ കൂട്ടായ്മകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇ ടി ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ നടക്കുന്ന സ്വരക്ഷ ക്യാമ്പയിന്റെ വാർഡ് തലങ്ങളിൽ നടത്തുന്ന ലഹരി വിരുദ്ധ കൂട്ടായ്മകളുടെ മണ്ഡലം തല ഉദ്ഘാടനം കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിൽ നടന്നു. ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട സർക്കിൾ സിവിൽ എക്സൈസ് ഓഫിസർ എ.എസ്.റിഹാസ് ക്ലാസ്സിന് നേതൃത്വം നൽകി. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ മുഖ്യാഥിതിയായി. കയ്പമംഗലം എ.എസ്.ഐ അൻവറുദ്ധീൻ, കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എ.ഇസ്ഹാഖ്, പി.എ.ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ.ബേബി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജിനൂബ് അബ്ദുറഹ്മാൻ, യു.വൈ.ഷെമീർ, പി.കെ.സുകന്യ, സിബിൻ അമ്പാടി, പഞ്ചായത്ത് കോർഡിനേറ്റർ കെ.കെ.സക്കരിയ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തല ലഹരിമുക്ത വളന്റിയർമാർ, ആശ വർക്കർമാർ, അംഗൻവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന അംഗങ്ങൾ, അധ്യാപകർ, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ, എൻ.സി.സി, എൻ.എസ്.എസ്, ഒ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈസ്ഡ്, ലൈബ്രറി പ്രവർത്തകർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ലഹരികെതിരെ പിടിമുറുക്കം ശക്തമാക്കി കയ്പമംഗലം
