Channel 17

live

channel17 live

ലഹരികെ തിരെ നമ്മൾക്ക് കൈകോർക്കാം,കയ്പമംഗലത്ത് ജനകീയ കൂട്ടായ്മകൾക്ക് തുടക്കമായി

ലഹരികെ തിരെ നമ്മൾക്ക് കൈകോർക്കാം. കയ്പമംഗലത്ത് ജനകീയ കൂട്ടായ്മകൾക്ക് തുടക്കമായി. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെനേതൃത്വത്തിൽ ലഹരി മയക്കുമരുന്ന് വ്യാപനത്തിനെതിരെ ജനകീയ ക്യാമ്പയിൻ രംഗത്തിറങ്ങുന്നു. മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ,സർക്കാർ സംവിധാനങ്ങൾ,രാഷ്ട്രീയ സാമൂഹിക കലാകായിക സംഘടനകൾ, വിമുക്തി, യോദ്ധാവ് സ്നേഹത്തോൺ പദ്ധതികളുടെ സംഘാടകർ എന്നിവരെയെല്ലാം ഒരു കുടക്കീഴിൽ സംയോജിപ്പിച്ചാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. മയക്കുമരുന്നിന്റെ വിതരണം ഉറവിടം എന്നിവ കണ്ടെത്താനും ഇതിൽ ഉൾപ്പെടുന്നവരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കുട്ടികളടക്കം ഇതിന്റെ ഇരകൾ ആയവരെ മയക്കുമരുന്നിൽ നിന്നും മോചിപ്പിക്കാനും പ്രത്യേകം പ്രത്യേകംപദ്ധതികൾ കൂടാതെ മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും മാർച്ച് മാസത്തിൽ തന്നെ പഞ്ചായത്ത് തലത്തിൽ വിപുലമായ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കും. തുടർന്ന് ഏപ്രിൽ മാസത്തിൽ വാർഡ് തല സംഗമങ്ങളും അയൽപക്ക സ്നേഹ സദസുകളുംസംഘടിപ്പിക്കും.
വാർഡ്തലത്തിൽ നടത്താൻ സാധിക്കുന്ന 21 ഇന പ്രവർത്തന പരിപാടിക്കും യോഗം രൂപം നൽകി. മണ്ഡലം തലത്തിൽ അക്കാദമിക്ക് , കൗൺസലിംഗ്, ലീഗൽ, പ്രചരണം, കലാവിഭാഗം, കായിക വിഭാഗം, സാമ്പത്തികം എന്നിങ്ങനെ 7 സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു.എം ഇ എസ് അസ്മാബി കോളേജ് ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിന് സ്വരക്ഷ കൺവീനർ പി ആർ ശ്രീധർ മാഷ് സ്വഗ്രതം പറഞ്ഞു. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു,മുഖ്യാത്ഥിതി ഡെപ്യൂട്ടി കളക്ടർ അഖിൽ വി മേനോൻ പങ്കെടുത്തു. കമ്മറ്റികളുടെ പ്രവർത്തന പരിപാടി അവതരണം അക്ഷര കൈരളി കോഡിനേറ്റർ ടി എസ് സജീവൻ മാഷ് നടത്തി. മതിലകം ബ്ലോക്ക് പ്രസിഡണ്ട് സി കെ ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ പി രാജൻ, നിഷ അജിതൻ, എം എസ് മോഹനൻ, വിനീത മോഹൻദാസ്, ശോഭന രവി, ടി കെ ചന്ദ്രബാബു തുടങ്ങിയവരും, ഡി ഡി.ഇ,കെ.അജിതകുമാരി,എ ഇ ഒ, മൊയ്തീൻ കുട്ടി, എക്സൈസ് അസി.കമ്മീഷണർ എ ടി ജോബി, ഡി വൈ എസ് പി വി കെ രാജു,സി ഐ ബാലസുബ്രഹ്മുണ്യൻ, കയ്പമംഗലം സബ്ബ് ഇൻസ്പെക്ടർ സൂരജ്, പെരിഞ്ഞനം സി എച്ച് സി സൂപ്രണ്ട് ഡോ. സാനു, എം ഇ എസ് ജില്ലാ പ്രസിഡണ്ട് വി എം ഷൈൻ, എം ഇ എസ് കോളേജ് സെക്രട്ടറി അഡ്വ. നവാസ് കാട്ടകത്ത്, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി റവ.ഫാദർ ഷൈജൻ കളത്തിൽ, തുടങ്ങിയവർ പ്രതികരണ പ്രസംഗങ്ങൾ നടത്തി. കോളേജ് പ്രിൻസിപ്പിൽ ഡോ.റീന മുഹമ്മദ് നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!