എടവിലങ്ങ് : പുതിയ അധ്യായന വർഷം ആരംഭിക്കുന്നതോടൊപ്പം കയ്പമംഗലം മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും ലഹരിക്കെതിരേയുള്ള പ്രതിജ്ഞ എടുത്തു. പൊതു സമൂഹത്തിന് ദോഷകരമായ ലഹരി എന്ന വിപത്തിനെ വിവിധ ബോധവൽക്കരണ പരിപാടികളോടെ നിർവീരമാക്കുമെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. എടവിലങ്ങ് ഗവ.ഫിഷറി സ്കൂളിൽ മണ്ഡല തലം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. പ്രധാന അധ്യാപിക നിഷ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ് കോരിച്ചാലിൽ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാരായ ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ബ്ലോക്ക് മെമ്പർ അഡ്വ. മോനിഷ, വാർഡ് മെമ്പർമാരായ ജോസ്മിടൈറ്റസ്, സന്തോഷ് പുളിക്കൽ, കെ കെ മോഹനൻ, വിപിൻദാസ്, ബി പി സി എൻ സി പ്രശാന്ത് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി കുരുന്നുകൾ വിദ്യാലയത്തിലേക്ക് പ്രവേശിച്ചു
