Channel 17

live

channel17 live

ലഹരിക്ക് ഇരയായവരെ വിമുക്തരാക്കുന്നതിന് പ്രാധാന്യം നല്‍കണം; മുഖ്യമന്ത്രി

ലഹരിക്ക് ഇരയായവരെ വിമുക്തരാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജില്ലാതല യോഗത്തില്‍ ലഹരിവിരുദ്ധ ക്യാമ്പെയിന്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് ഇരയായവരെ ഒറ്റപ്പെടുത്താനോ അവഗണിക്കാനോ പാടില്ലെന്നും ആവശ്യമായവര്‍ക്ക് കൗണ്‍സിലിങോ ചികിത്സയോ നല്‍കണം. അതിനായി കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് പൊതുവായൊരു ക്യാംപയിനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ മാസം മുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വലിയ ലഹരി വിരുദ്ധ ക്യാംപയിന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിന്റെയോ വിദ്യാലയത്തിന്റെ പേര് മോശമാകുമോ എന്ന് കരുതി ലഹരി ഉപയോഗം പുറത്തറിയിക്കാതിരിക്കരുതെന്നും കൃത്യമായി ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഹരി ഉപയോഗം പുറത്തറിയിക്കുന്നത് വഴി ലഹരിക്ക് അടിമപ്പെട്ടയാളെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കാനല്ല മറിച്ച് രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ചികിത്സ ആവശ്യമായ ഘട്ടമാണെങ്കില്‍ അത് നല്‍കുന്നതെന്ന് മനസ്സിലാക്കി അത്തരം നടപടികളോട് പൂര്‍ണമായും സഹകരിക്കുന്ന അവസ്ഥയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!