സാമൂഹ്യനീതി വകുപ്പിന്റെയും എൻഎസ്എസിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ കർമപദ്ധതിയായ ആസാദ്സേനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. ആസാദ് സേനയുടെ ഭാഗമാക്കി യുവതലമുറയെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവന്ന് അവരെ ലഹരിവിരുദ്ധ പ്രക്രിയയിൽ സജീവമായി ഇടപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവാദസദസ്സ് സംഘടിപ്പിച്ചത്. ദേശമംഗലം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ. ഇ ആർ ശിവപ്രസാദ് സംവാദം നയിച്ചു.
അധ്യാപകരും കുട്ടികളുമായുള്ള ബന്ധം ശക്തമാക്കണം, സമൂഹത്തിൽനിന്ന് ലഹരിയെ തുടച്ചുമാറ്റാൻ ജനപ്രതിനിധികളുടെയും വ്യാപാര ഉടമകളുടെയും സമൂഹത്തിലെ ഓരോ പൗരന്റെയും ഇടപെടൽ ഉണ്ടാകണമെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ബോധവത്കരണ ക്ലാസുകൾ നടത്തണമെന്നും പഞ്ചായത്ത് -വാർഡ് – സ്കൂൾ തല ജാഗ്രതാ സമിതികൾ രണ്ടുമാസത്തിലൊരിക്കൽ കൂടണമെന്നും നിർദ്ദേശം വന്നു.
കുന്നംകുളം തേജസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സംവാദത്തിൽ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, കുന്നംകുളം ഡിവിഷൻ എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ കെ, എരുമപ്പെട്ടി എസ് ഐ കെ സൈലാസ്, വിമുക്തി ജില്ലാ കോഡിനേറ്റർ ഷഫീഖ് യൂസഫ്, എൻഎസ്എസ് തൃശ്ശൂർ ജില്ലാ കോഡിനേറ്റർ എം വി പ്രതീഷ്,
നശാമുക്ത് ഭാരത് പ്രൊജക്ട് പ്രതിനിധി അനീഷ, എരുമപ്പെട്ടി പ്രസ് ക്ലബ് പ്രസിഡന്റ് റഷീദ്, എൻ എസ് എസ് കുന്നംകുളം ക്ലസ്റ്റർ കോഡിനേറ്റർ ലിന്റോ വടക്കൻ, വിവിധ ക്ലസ്റ്റർ കോഡിനേറ്റർമാർ, എന്നിവർ സംസാരിച്ചു.
എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർമാർ, പിടിഎ പ്രസിഡന്റ്, എസ്എംസി ചെയർമാൻ, ഒ എസ് എ പ്രസിഡന്റ്‌മാർ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ, സാമൂഹ്യനീതി വകുപ്പ്, എക്സൈസ് വകുപ്പ് , പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾകൊള്ളിച്ചുകൊണ്ടാണ് സംവാദ സദസ്സ് സംഘടിപ്പിച്ചത്.