ട്വൻ്റി 20 പാർട്ടി ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിഷേധ ജാഥയിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവീസ് , അഡ്വ. സജീവൻ കുറുക്കുട്ടിയുള്ള തൽ ,പി. ഡി വർഗ്ഗീസ്, ആൻ്റണി പുളിക്കൻ,നാരായണൻ ആറങ്ങാട്ടി തുടങ്ങിയവർ സമീപം.
ചാലക്കുടി : കേരളത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനത്തിന് എതിരെ ട്വൻ്റി20 പാർട്ടി ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ പ്രതിഷേധ ജാഥയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ ജാഥ ഉദ്ഘാടനം ചെയ്തു. നിരോധിക്കപ്പെട്ട രാസലഹരികൾ വ്യാപകമാകുന്നത് സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് അഡ്വ ചാർളി പോൾ പറഞ്ഞു. രാസലഹരികൾ മനുഷ്യൻ്റെ ‘ അന്തകനായി മാറുകയാണ്. സമൂഹം ഒന്നാകെ ഇതിനെതിരെ അണി ചേരണമെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്തവർ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.
യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ സണ്ണി ഡേവീസ് അധ്യക്ഷനായി. അഡ്വ. സജീവൻ കുറുക്കുട്ടിയുള്ളതിൽ ,
ഷിബു വർഗീസ് പെരെപ്പാടൻ, പി.ഡി വർഗ്ഗീസ്, ആൻ്റണി പുളിക്കൻ, ജിത്തു മാധവ്, നാരായണൻ ആറങ്ങാട്ടി, ജോർജ് മാർട്ടിൻ , ഷീജ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.