Channel 17

live

channel17 live

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം, ഒളിവിലായിരുന്ന മുഖ്യ പ്രതി റിമാന്റിലേക്ക്

ആളൂർ : 2025 ഫെബ്രുവരി 18 ന് വൈകീട്ട് 06.00 മണിയോടെ പുന്നേലിപ്പിടിയിലുള്ള കാറ്ററിങ്ങ് യൂണിറ്റിലെ ജീവനക്കാരനായ കൈപ്പമംഗലം സ്വദേശി തലാശ്ശേരി വീട്ടിൽ ജിബി 41 വയസ എന്നയാളെ പ്രതികൾ ലഹരി ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്താൽ കാറ്ററിങ്ങ് യൂണിറ്റിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ ആളൂർ കാരൂർ സ്വദേശി, ഇല്ലത്തു പറമ്പിൽ വീട്ടിൽ ഷാഫി 23 വയസ്സ് എന്നയാളെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഈ കേസിലെ മറ്റ് പ്രതികളായ അമൽ 20 വയസ്, യായ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹിൻ 18 വയസ്, രതുൽ രമേഷ് 19 വയസ് എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട 17 വയസുള്ള ജുവനൈലിനെ അപ്രഹന്റ് ചെയ്തിരുന്നു.

ഷാഫി ആളൂർ നോർത്ത് പറവൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, മദ്യ ലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകചം വരുത്തുന്ന തരത്തിൽ വാഹനമോടിക്കൽ തുടങ്ങി നാല് ക്രിമിനൽ കേസിലെ പ്രതിയാണ്.ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ അഫ്സൽ, സുമേഷ്, സി.പി.ഒ മാരായ ആഷിക്, ഹരികൃഷ്ണൻ, മന്നാസ് എന്നിവർ ചേർന്നാണ് പ്രതിയ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!