ചാലക്കുടി : എലിഞ്ഞിപ്ര സെന്റ് മേരീസ് ലൂർദ് ഇടവകയിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മതബോധന വിദ്യാർത്ഥികൾ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ലഹരി ഒന്നിനും പരിഹാരമല്ല, അത് ശരീരത്തിലും മനസ്സിലും വിനാശം വിതയ്ക്കുന്ന വിഷമാണ്. അതിനാൽ ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് വേണ്ടി വിദ്യാർത്ഥികൾ നിലകൊള്ളണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വികാരി ഫാ.ഡോ.ആന്റോ കരിപ്പായി പറഞ്ഞു. ലഹരിക്കെതിരായ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകളേന്തിയും പ്രത്യേക റാലി നടത്തിക്കൊണ്ടാണ് മതബോധന വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനം ആചരിച്ചത്.
സഹ വികാരി ഫാ.അഖിൽ നെല്ലിശ്ശേരി, ജയ്സൺ കെ എ എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ദിനം ആചരിച്ചു
