ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കിക്കൊണ്ട് ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു.
ദേശീയ-സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രചരണ ജാഥ സംഘടിപ്പിച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടത്തിയ പരിപാടിയില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കിക്കൊണ്ട് ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. സുഭാഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സീനിയര്‍ ഓഫീസര്‍ ശര്‍മ്മേന്ദ്ര അക്കായി, സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് തൃശ്ശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കെ.ആര്‍. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ആന്റ് എസ്.ആര്‍.ഒ. ഇന്‍ ചാര്‍ജ് ഡോളി വര്‍ഗ്ഗീസ് പരിപാടിക്ക് നേതൃത്വം നല്‍കി. ശ്രീ കേരളവര്‍മ്മ കോളേജ്, ശ്രീ അച്യുതമേനോന്‍ കോളേജ്, സെന്റ് അലോഷ്യസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ജാഥയില്‍ പങ്കെടുത്തു. റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.