Channel 17

live

channel17 live

ലഹരി സൈക്ലിങ് മാത്രം കളക്ടറുടെ സൈക്ലോൺ പരിപാടിക്ക് ഗംഭീര സ്വീകരണം.

കേരളത്തേ മയക്കുമരുന്ന് മുക്ത സംസ്‌ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന SAY NO TO DRUGS’ ലഹരി സൈക്ലിങ് മാത്രം” ലഹരി വിരുദ്ധ ക്യാമ്പ്യന് തുടക്കമായി. ഇതിന്റെ ഭാഗമായി സൈക്ലേഴ്‌സ് തൃശ്ശൂർ അംഗങ്ങളും,ജില്ലാ കളക്ടർ അർ ജൂൺ പാണ്ഡ്യയുടെ നേതൃത്വത്തിൽ “ലഹരി സൈക്ലിങ് മാത്രം ” എന്ന മുദ്രാവാക്യവുമായി ജില്ലയുടെ വടക്കേ അതിർത്തിയായ വടക്കേകാട് പൊന്നൂർക്കുളത്ത് നിന്ന് ആരംഭിച്ച് കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് സമാപിക്കുന്ന സൈക്ലോണിന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിൽ പെരിഞ്ഞനത്ത് സ്വീകരണം നൽകി.
സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിർന്നവരുടെ ആഗ്രഹത്തെ തകർത്തു കളയുന്ന വിപത്താണു മയക്കുമരുന്ന്. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കിൽ വരും തലമുറകളാകെ എന്നേക്കുമായി തകരും. സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണമെന്നും എം എൽ എ പറഞ്ഞു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനീത മോഹൻദാസ്, വൈസ് പ്രസിഡണ്ട് എൻ കെ നാസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഷാഹിദമുത്തുക്കോയ തങ്ങൾ, ഹേമലത രാജു കുട്ടൻ,ഷീല ടീച്ചർ,ബ്ലോക്ക് മെമ്പർമാരായ കെ എ കരീം, ആർ കെ ബേബി,വാർഡ് മെമ്പർമാരായ സന്ധ്യ സുനിൽ, സുജ ശിവരാമൻ, സുജത സലീഷ് തുടങ്ങി പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, ഹരിത കർമ്മസേനാഅംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി പേർ സ്വീകരണത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!