കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
കാറളം ഗ്രാമപഞ്ചായത്തിലെ പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയിലെ ‘പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് വിതരണം ചെയ്തത്. 6,79,662 രൂപ ചെലവഴിച്ച് 19 ഗുണഭോക്താക്കള്‍ക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് മുഖ്യാത്ഥിയായി.
വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജഗജി കായംപുറത്ത്, അംബിക സുഭാഷ്, അമ്പിളി റെനില്‍, വാര്‍ഡ് മെമ്പര്‍മാരായ വൃന്ദ അജിത്കുമാര്‍, രജനി നന്ദകുമാര്‍, ബീന സുബ്രഹ്മണ്യന്, ടി.എസ് ശശികുമാര്‍, പഞ്ചായത്ത് അസി. സെക്രട്ടറി സി.എന്‍ നിധിന് തുടങ്ങിയവര്‍ പങ്കെടുത്തു.