എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി. കാളിക്കുട്ടി സ്മാരക സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പതിനെട്ട് വിദ്യാർത്ഥികൾക്കായി 7.74 ലക്ഷം രൂപ ചിലവഴിച്ചാണ് ലാപ്ടോപ് വിതരണം നടത്തിയത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.എസ് നിഖിൽ, വാസന്തി തിലകൻ, മെമ്പർമാരായ വി.വി ജയൻ, സജീഷ് സത്യൻ, പി.എ ഷമീർ, ഷിനി സതീഷ്, ഷൈജ ഷാനവാസ്, എം.എസ് അനിൽകുമാർ, സെക്രട്ടറി കെ.വി സനീഷ്, മഞ്ജുഷ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.