Channel 17

live

channel17 live

ലാലു പ്രസാദ് വർഗീയ വാദികളോടുള്ള പോരാട്ടം ജീവിത തപസ്യയാക്കിയ സോഷ്യലിസ്റ്റ്: ആർ.ജെ.ഡി.

ഇന്ത്യയിലെ മതേതരത്വത്തിന് ക്ഷതം മേൽക്കുമെന്ന് മനസ്സിലാക്കിയപ്പോൾ അദ്വാനിയുടെ രഥയാത്ര തടയുവാൻ ആർജ്ജവം കാണിക്കുകയും ഇന്ന് വരെ വർഗീയ വാദികളോട് സന്ധിയില്ലാ സമരം ചെയ്ത സോഷ്യലിസ്റ്റ് നേതാവാണ് ലാലു പ്രസാദ് യാദവെന്ന് ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി പറഞ്ഞു.രാഷ്ട്രീയ ജനതാദൾ ചാലക്കുടി നി. മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി.യോട് സമരസപ്പെട്ടുവെങ്കിൽ ലാലുവിന് ജയിലിൽ കഴിയേണ്ടി വരില്ലായെന്ന് മാത്രമല്ല ബീഹാറിലെ ഭരണം തുടർന്ന് കൊണ്ട് പോകുവാൻ ഒരു തടസവും വരില്ലായിരുന്നു. സി.ബി.ഐ.യും ഇ.ഡി.യുമടക്കമുള്ള ഏജൻസികൾ നിരന്തരം ലാലുവിനെ സഹപ്രവർത്തകരെയും വേട്ടയാടിയപ്പോൾ രാഷ്ട്രീയ ലോകം ലാലുവിനെ തെറ്റിദ്ധരിച്ചു. പാവപ്പെട്ട കർഷകർക്ക് വേണ്ടി സഹായങ്ങൾ എത്തിക്കുവാൻ നിയമങ്ങൾ ലഘൂകരിച്ചതാണ് അഴിമതി കേസിൽ അദ്ദേഹം ജയിലിൽ ആകുവാൻ കാരണം. ഉദ്യോഗസ്ഥർ കാണിച്ച അഴിമതിയ്ക്ക് ലാലു ബലിയാടാവുകയും അത് സംഘ പരിവാർ ശക്തികൾ ഉപയോഗപ്പെടുത്തുകയും ചെയ്തതെന്ന സത്യം ബീഹാറിലെ ജനത തിരിച്ചറിഞ്ഞതിലാണ് അവിടത്തെ മുഖ്യ കക്ഷിയായി ആർ.ജെ.ഡി. ഇന്നും നിലനിൽക്കുന്നത്. നി. മണ്ഡലം പ്രസിഡണ്ട് ജോർജ് വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജെയ്സൺ മാണി മുഖ്യ പ്രഭാഷണം നടത്തുകയും പുതിയ പ്രവർത്തകരെ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബഷീർ തൈവളപ്പിൽ, കാവ്യപ്രദീപ്, ജില്ലാ ഭാരവാഹികളായ ജോർജ് കെ.തോമസ്, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, പോൾ പുല്ലൻ, ഗ്രാമപഞ്ചായത്ത് വൈസ്.പ്രസി.ഡെസ്റ്റിൻ താക്കോൽ ക്കാരൻ, ആനി ജോയ്, സി.എ.തോമസ്, അഡ്വ.ഫ്രെഡി ജാക്സൺ പെരേര, ജനതാ പൗലോസ്, ജിജു കരിപ്പായി എന്നിവർ പ്രസംഗിച്ചു. 80 വയസ് പൂർത്തീകരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് എ.എൽ. കൊച്ചപ്പനെ ആദരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!