Channel 17

live

channel17 live

ലോക ഓട്ടിസം അവബോധ ദിനാചരണം നടന്നു

മാളഃ സമഗ്ര ശിക്ഷാ കേരളം മാള ബി ആർ സി ഓട്ടിസം സെൻ്ററിൽ ലോക ഓട്ടിസം അവബോധ ദിനാചരണം നടന്നു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. ബി ആര്‍ സി ട്രെയിനർ കെ എസ് സ്മിത സ്വാഗതമാശംസിച്ചു. സംസ്ഥാന ഭിന്ന ശേഷി അവാർഡ് ജേതാവ് സുധീഷ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പൊന്നാട അണിയിച്ച് സുധീഷിനെ ആദരിച്ചു. വാർഡ് മെമ്പർ രവി നമ്പൂതിരി ആശംസകൾ അർപ്പിച്ചു. സൈക്കോളജിസ്റ്റ് ജീജ ടിച്ചറിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് നടന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!