പരിപാടികളുടെ ഉദ്ഘാടനം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മേയര്‍ എം കെ വര്‍ഗീസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സ്‌നേഹിക്കൂ നിങ്ങളുടെ കണ്ണുകളെ, തൊഴിലിടങ്ങളിലും’ എന്ന സന്ദേശത്തോടെ വിവിധ തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ലോക കാഴ്ച്ച ദിനത്തില്‍ ഭാരതീയ ചികിത്സ വകുപ്പ് വിവിധ പരിപാടികള്‍ നടത്തി. പരിപാടികളുടെ ഉദ്ഘാടനം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മേയര്‍ എം കെ വര്‍ഗീസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ലോക കാഴ്ച്ചദിനാചരണത്തിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതിയായ ‘ദൃഷ്ടി’യുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. നേത്ര ആരോഗ്യ ബോധവത്കരണ സന്ദേശം നല്‍കിക്കൊണ്ട് രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡ് വരെ റാലിയും ഫ്‌ളാഷ്‌മോബും നടത്തി.
കുടുംബശ്രീ, മോട്ടോര്‍ വാഹന തൊഴിലാളികള്‍, ഐടി മേഖലയിലെ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ ജീവനക്കാരുടെ നേത്ര ആരോഗ്യം മനസിലാക്കുന്നതിനും അതിന് പരിഹാരം കണ്ടെത്തുന്നതിനുമുള്ള പരിപാടികള്‍ ഭാരതീയ ചികിത്സ വകുപ്പ് തുടര്‍ന്നു നടത്തും. പൊതുജന ബോധവത്കരണത്തിനായി ഫ്‌ളാഷ്‌മോബ്, വിവിധ കലാപരിപാടികള്‍, ഫോട്ടോഗ്രാഫി മത്സരം, വീഡിയോ മേക്കിങ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം ഒക്ടോബര്‍ 15 ന് രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി, പ്രബന്ധ അവതരണ മത്സരം എന്നിവയും സംഘടിപ്പിക്കും. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ദി അസോസിയേഷന്‍ ഓഫ് ശലകി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ആര്‍ സലജകുമാരി, ഡോ. എം എസ് നൗഷാദ് (നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍), ഡോ. ഹനിനി എം രാജ് (സെക്രട്ടറി, എഎംഎഐ), ഡോ. മേരി സെബാസ്റ്റ്യന്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍, ആര്‍വിഡിഎ), ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഷൈജു ബഷീര്‍, തോമസ് ആന്റണി, ബഫീഖ് ബക്കര്‍, പി ജെ ജഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.