Channel 17

live

channel17 live

ലോക കാഴ്ച ദിനം ആചരിച്ചു

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ലോക കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ നിര്‍വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ലോക കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ മുഖ്യാതിഥിയായി. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി എ സന്തോഷ്‌കുമാര്‍ വിഷയാവതരണം നടത്തി.

‘ജോലിസ്ഥലങ്ങളില്‍ കണ്ണിനെ സ്‌നേഹിക്കൂ സംരക്ഷിക്കൂ’ എന്ന സന്ദേശത്തോടെ നടന്ന കാഴ്ച ദിനാചരണം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം വെള്ളാങ്ങല്ലൂര്‍, ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പദ്ധതി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നടത്തിയത്.

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലാ ഒഫ്താല്‍മിക്ക് യൂണിറ്റ് നടത്തിയ ക്യാമ്പില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി നേത്രരോഗ വിദഗ്ധന്‍മാരായ ഡോ. അശ്വതി, ഡോ. ഹേമന്ത് എന്നിവര്‍ പരിശോധനകള്‍ നടത്തി. ഒപ്‌ടോമെട്രിസ്റ്റുകളായ സ്മിത, ഷൈജു, അശ്വതി, നീതു, കൃഷ്ണ, മൃദുല, അഞ്ജു എന്നിവര്‍ ക്യാമ്പില്‍ വിവിധ സേവനങ്ങള്‍ നല്‍കി. 153 ഓളം പേര്‍ ക്യാമ്പില്‍ നിന്നും വിവിധ സേവനങ്ങള്‍ സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ ദിലീപ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അമ്മനത്ത്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജന ബാബു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിയോ ഡേവിസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സിന്ധു ബാബു, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിമി റഷീദ്, വെള്ളങ്ങല്ലൂര്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ലേഖ, ജില്ലാ ഒഫ്താല്‍മിക്ക് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു വി സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. കാഴ്ച ദിനാചരണത്തോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ്, പ്രദര്‍ശന സ്റ്റാള്‍, ഫ്‌ളാഷ് മോബ്, കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!