ലോക കൊതുകു ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയുടെ ഫ്‌ളാഗ് ഓഫും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് നിര്‍വഹിച്ചു. തിരുവില്വാമല വി.കെ.എന്‍. സ്മാരക ഗ്രാമീണ വായനശാല ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ അധ്യക്ഷയായി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് വിഷയാവതരണം നടത്തി.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ശ്രീജയന്‍, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി, പഴയന്നൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.കെ. ഗൗതമന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, തിരുവില്വാമല കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ജോര്‍ജ് കുര്യന്‍, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ സന്തോഷ് ജോര്‍ജ് ബോധവല്‍ക്കരണ ക്ലാസെടുത്തു.
ലോക കൊതുക് ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണ സ്‌കിറ്റ്, ആശ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ വിവിധ അവബോധ കലാപരിപാടികള്‍ അരങ്ങേറി. ബോധവല്‍ക്കരണ വിളംബര റാലിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, എന്‍.സി.സി. കേഡറ്റുകള്‍, എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, പഴയന്നൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.