തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടന്ന സെമിനാർ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘മേക്കിംഗ് കേരള എ ഗ്രീൻ ടൂറിസം ഡെസ്റ്റിനേഷൻ’ എന്ന വിഷയത്തിൽ സെമിനാര്‍ നടത്തി. തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടന്ന സെമിനാർ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ് മുഖ്യാതിഥിയായി. ‘മേക്കിങ് കേരള ഗ്രീന്‍ ഡെസ്റ്റിനേഷന്‍ ചാലഞ്ചേഴ്‌സ്’ എന്ന വിഷയത്തെ ആസ്പദമാക്കി ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജീന്‍ ജോയ് അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ടൂറിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തി. ഡി.ഡി ആർക്കിടെക്ട്സ് ഡയറക്ടർ എം.എം വിനോദ് കുമാർ, സി- എർത്ത് എം.ഡി സി.പി സുനിൽ, നവൽത് സോളാർ ആന്റ് ഇലക്ട്രിക് ബോട്ട് സി.ഇ.ഒ സന്ദിത് തണ്ടാശ്ശേരി, അമല ആയുർവ്വേദിക് ഹോസ്പിറ്റൽ ആന്റ് റിസേർച്ച് സെന്റർ കൺസൾട്ടന്റ് ഫിസീഷ്യൻ ഡോ. കെ. രോഹിത് എന്നിവർ സെമിനാർ നയിച്ചു. ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ് ജനറൽ മാനേജർ സലീം ഡേവിഡ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ഡോ. ജോബി ജോർജ്ജ് നന്ദിയും പറഞ്ഞു.