Channel 17

live

channel17 live

ലോക തപാൽ ദിനത്തിൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് സെന്റ് സേവിയേഴ്സ് സ്കൂളിലെ കുരുന്നുകൾ

പ്രിൻസിപ്പാൾ ഫാദർ ബിനു കുറ്റിക്കാടൻ സി എം ഐ യുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

ഇരിങ്ങാലക്കുട : സെന്റ് സേവിയേഴ്സ് സി എം ഐ സ്കൂളിൽ ലോക തപാൽ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ ഫാദർ ബിനു കുറ്റിക്കാടൻ സി എം ഐ യുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

അസിസ്റ്റന്റ് ഹെഡ് ജോസ് പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ച് സ്റ്റാമ്പ് ശേഖരണം ഇഷ്ടമുള്ള കുട്ടികൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കുട്ടികളെ സ്റ്റാമ്പ്, ഇൻലന്റ്, പോസ്റ്റ് കാർഡ്, സേവിങ്സ് അക്കൗണ്ട് എന്നിവ പരിചയപ്പെടുത്തി. അവർ ഓഫീസിലെ ജീവനക്കാർക്ക് പൂച്ചെണ്ട് നൽകി ആദരിക്കുകയും ചെയ്തു. പോസ്റ്റ് ഓഫീസ് ജീവനക്കാർ കുട്ടികൾക്ക് മധുര പലഹാരം നൽകി സന്തോഷം പങ്കു വെച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!