Channel 17

live

channel17 live

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹരിതസ്മൃതി എന്ന പേരിൽ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ഓർമ്മ മരങ്ങൾ നട്ടു പിടിപ്പിച്ചു. “ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണം” ക്യാമ്പയിന്റെ ഭാഗമായി ഭരണസമിതിയുടെ ഓർമ്മയ്ക്ക് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. നെടുമ്പാളിന്റെ മര മനുഷ്യൻ എന്നറിയപ്പെടുന്ന വി. കെ. ജയനെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൊന്നാട അണിയിച്ച് ആദരിച്ചു.

​ഗ്രാമപഞ്ചായത്തം​ഗങ്ങളും ഉദ്യോഗസ്ഥരും ഒത്തു ചേർന്നാണ് തൈകൾ നട്ടുപിടിപ്പിച്ചത്. ​ഗ്രാമപഞ്ചായത്തിന്റെ ഹരിത അവാർഡുകളുടെ പ്രഖ്യാപനവും, അവാർഡ് ദാനവും നടത്തി. 2024-2025 വർഷത്തിൽ ആറ് മേഖലകളിലായി പരിസ്ഥിതി സൗഹൃദപരമായ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയാണ് പഞ്ചായത്ത്‌ ഹരിത അവാർഡുകൾ നൽകി ആദരിച്ചത്.

മികച്ച ഹരിത കർമസേനാംങ്ങൾ( ലീലാ ശശി, രമ പുഷ്പാകരൻ), മികച്ച രീതിയിൽ ഹരിത കർമസേനയോട് സഹകരിക്കുന്ന വ്യക്തി( ജിജേഷ്, കാടക്കുളം ഹൗസ്), മികച്ച രീതിയിൽ ഹരിത കർമസേനയോട് സഹകരിക്കുന്ന സ്ഥാപനം( നവ ഭാരത് സൂപ്പർമാർക്കറ്റ് നെടുമ്പാൾ), പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച യൂണിറ്റ് (എൻ.എസ്എസ് യൂണിറ്റ്, ജി.വി.എച്ച്.എസ്.എസ്. നന്ദിക്കര), കൂടുതൽ പാഴ് വസ്തു ശേഖരണം നടത്തിയ വാർഡുകൾ(വാർഡ് നാല്, 11, 12, 16,18) മികച്ച ഹരിത ഓഫീസ്( വെറ്റിനറി ഡിസ്പെൻസറി, പറപ്പൂക്കര)എന്നീ മേഖലകളിലാണ് പഞ്ചായത്ത്‌ ഹരിത അവാർഡുകൾ നൽകിയത്.

​ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സരിത തിലകൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ ഷൈലജ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. എം. പുഷ്പാകരൻ, പഞ്ചായത്ത്‌ സെക്രട്ടറി ജി. സബിത, അസി. സെക്രട്ടറി എം. കെ. വിജയൻ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!