ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ചെടികൾ നട്ട് പ്രസിഡന്റ് ലളിത ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ കലാപരിപാടികൾ അരങ്ങേറി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ് രമേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കാർത്തിക ജയൻ , അംഗങ്ങളായ അമിത മനോജ്, ഷീന രാജൻ, ജോയിന്റ് ബി.ഡി.ഒ. രാജേഷ് എൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ നിഖിൽ എന്നിവർ പങ്കെടുത്തു.