എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ വാർഡ് 11ൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തളിർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പെരുന്തോടിന്റെ ഇരുകരകളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു ആദ്യ തൈ നടൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു വൃക്ഷ തൈകൾ നട്ടുപോനാൽ മാത്രം പോരാ കാലാവസ്ഥക്കനുസരിച്ച് അതിനെ സംരക്ഷിച്ചു പോരേണ്ടതും സംഘത്തിന്റെ ഉത്തരവാദിത്വമാണ് എന്ന് എം എൽ എ സംഘാംഗങ്ങളെ ഓർമ്മപ്പെടുത്തി ഇതിന്റെ ഭാഗമായി ദുഷന്തള ജയനെ വൃക്ഷങ്ങളുടെ സംരക്ഷണ ചുമതല ഏൽപ്പിച്ചു.
വാർഡ് വികസന സമിതി ചെയർമാൻ സുമ വത്സൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ് കോരുച്ചാലിൽ അധ്യക്ഷത വഹിച്ചു. ദുഷന്തുള ജയൻ നന്ദിയും പറഞ്ഞു.
ലോക പരിസ്ഥിതി ദിനം പെരുന്തോട് കരയിൽ ഫലവൃക്ഷ കൈകൾ നട്ടു
