Channel 17

live

channel17 live

ലോക ലഹരി വിരുദ്ധ ദിനാചരണം -ജി എച് എസ്‌ എസ്‌ വെറ്റിലപ്പാറ

സ്കൂൾ ലഹരി വിരുദ്ധ വെറ്റിലപ്പാറ കുടുംബരോഗ്യ കേന്ദ്രം അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത സംരംഭമായ ‘കുട്ടി ഡോക്ടർ’ പദ്ധതിയുമായി സഹകരിച്ചു ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ജിജിമോൻ എം കെ സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടി ബഹുമാനപ്പെട്ട അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആതിര ദേവരാജ് ഉത്ഘാടനം നിർവഹിച്ചു യോഗത്തിൽ വൈസ് പ്രസിഡന്റ്‌ ശ്രീമതി സൗമിനി മണിലാൽ, വാർഡ് മെമ്പർ ശ്രീമതി സനീഷ ഷെമി, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ പ്രദോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വെറ്റിലപ്പാറ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഡോ. ഷെറിൽ കെ ബെന്നി ലഹരിവിരുദ്ധ സന്ദേശവും ആരോഗ്യ ബോധവൽകരണവും നൽകി. ശ്രീമതി ബാൻബി പി എം ലഹരി ഭവിഷ്യത്തെ കുറിച്ച് ക്ലാസ്സ്‌ നൽകി. അധ്യാപകരായ ശ്രീമതി ട്രീസ തോമസ്, കുമാരി ചാന്ദിനി എം സി. ശ്രീമതി ജിഷ പി പി, ശ്രീമതി സൗമ്യ ജെറ്റ്ലി എം ചാക്കോ, ശ്രീമതി ബാൽകീസ് അനു എം സ്‌, ശ്രീമതി ആശ ജി ആർ, ശ്രീമതി നീതു, കുടുംബശ്രീ ചെയർ പേഴ്സൺ ശ്രീമതി നടാഷ വിജയൻ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ ഫോർബി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രജിത്ത് ഗോപിനാഥ് എന്നിവർ പങ്കെടുത്തു കുട്ടികളുടെ സ്കിറ്റ് ഫ്ലാഷ് മോബ് നടത്തി. ലഹരി വിരുദ്ധ ക്ലബ്‌ കൺവീനർ ശ്രീമതി ലിജി ഐ ആർ പരിപാടികൾക്ക് നേതൃത്വം നൽകി പി ടി എ പ്രസിഡന്റ്‌ ശ്രീമതി റൈനി റാഫി നന്ദി പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!