കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാള യൂണിറ്റ് വയോജന ദിനം ആചരിച്ചു . പ്രസിഡണ്ട് എ എസ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു . മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻ്റി ജോസഫ് ഉദ്ഘാടനം ചെയ്തു . മാള പള്ളി വികാരി റവ. ഫാ. ജോർജ്ജ് പാറേമൻ വയോജന ദിന സന്ദേശം നൽകി. നിർധനർക്കുള്ള ചികിത്സാ ധന സഹായ വിതരണം ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മണ്ടകത്ത് നിർവ്വഹിച്ചു. അന്നമനട ഗവ. ആയുർവ്വേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫിസർ ഡോക്ടർ രേഖ എൻ .എസ് വാർദ്ധക്യകാല ആരോഗ്യ പരിപാലന ക്ലാസ് നടത്തി.80 വയസ് കഴിഞ്ഞ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. എ. കെ സെലീന ,ജോൺസൺ കണ്ണമ്പുഴ എൻ ,എൽ ജേക്കബ്ബ് പി.എം സന്തോഷ് , കെ. ഒ ഡേവിസ് ,പി എ ദേവസിക്കുട്ടി എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി എസ്. സോമസുന്ദരം സ്വാഗതം പറഞ്ഞു.
ലോക വയോജന ദിനം ആചരിച്ചു
