കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ “ലോക ഹൃദയദിനം” ആഘോഷിച്ചു.
ഇരിങ്ങാലക്കുട : കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ “ലോക ഹൃദയദിനം” ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ഇ ബാലഗംഗാധരൻ, ജനറൽ മാനേജർ ലാൽ ശ്രീധർ, മെഡിക്കൽ സൂപ്രണ്ട് ഡോ നഥാനിയൽ തോമസ്, കാർഡിയോളജിസ്റ്റ് ഡോ ഷിബു അഗസ്റ്റിൻ, ഡോ പ്രദീപ് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ ഷിബു അഗസ്റ്റിൻ ഹൃദയദിന സന്ദേശം നൽകി. തുടർന്ന് കോപ്പറേറ്റീവ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും ഫ്ലാഷ്മോബും അരങ്ങേറി. ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഡോക്ടർമാർ, സ്റ്റാഫുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.