Channel 17

live

channel17 live

ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും നേതൃത്വത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് ഉദ്ഘാടനം ചെയ്തു.

ലോണ്‍, ലൈസന്‍സ്, സബ്‌സിഡി വിതരണവും, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ എം എസ് എം ഇ ലോണുകള്‍ അനുവദിച്ച നന്തിക്കര ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രഞ്ജു.പി.തോമസിനെ ആദരിച്ചു. തുടര്‍ന്ന് വിവിധ ബാങ്കില്‍ നിന്നുമുള്ള പ്രതിനിധികളുമായി ഇന്ററാക്റ്റീവ് സെക്ഷനും വ്യവസായ വകുപ്പിന്റെ ഓഫീസര്‍മാരായ പി. എസ് പ്രദീപ്, കിരണ്‍ കിഷോര്‍ എന്നിവരുടെ ക്ലാസും ഉണ്ടായി.

വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. എന്‍.എം. പുഷ്പാകരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി സബിത എന്നിവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!