ചാലക്കുടി: മലയാള ചലച്ചിത്ര ലോകത്തിന് അതുല്യ സംഭാവനകൾ നൽകിയ ലോഹിതദാസിൻ്റെ 15-ാം ചരമവാർഷികം പ്രമാണിച്ച് ചാലക്കുടി നടുമുറ്റം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലോഹിതദാസ് അനുസ്മരണം നടന്നു. പടിഞ്ഞാറെ ചാലക്കുടി അമ്പലനടയിലുള്ള നടുമുറ്റം സാംസ്കാരിക വേദി ഓഫീസ് അങ്കണത്തിൽ വച്ചാണ് പരിപാടി നടന്നത്. നടുമുറ്റം സാംസ്കാരിക വേദി പ്രസിഡന്റ് ടി പി രാജൻ അധ്യക്ഷനായിരുന്നു. കൗൺസിലർ കെ വി പോൾ ഉദ്ഘാടനം നിർവഹിച്ചു. യു എസ് അജയകുമാർ ലോഹിതദാസ് അനുസ്മരണ പ്രഭാഷണം നടത്തി.ടി.ജെ.ആസാദ്, വിൽസൻ മേച്ചേരി, വാസുദേവൻ പനമ്പിള്ളി, ജോസ് പോൾ, ഡോ.ഗിരിജ നടുവം, രാജു വെട്ടിയാട്ടിൽ, രാജു മേക്കാടൻ, സത്യൻ നടുവം മന തുടങ്ങിയവർ സംസാരിച്ചു.
ലോഹിതദാസ് അനുസ്മരണം
