ഇരിങ്ങാലക്കുട : മൂർക്കനാട് സ്വദേശിയായ പരാതിക്കാരി ഇരിങ്ങാലക്കുടയിലെ ഒരു ബാങ്കിൽ ആധാരം പണയം വെച്ച് ലോൺ എടുത്തിരുന്നു. ഈ ലോൺ ടേക്ക് ഓവർ ചെയത് മറ്റൊരു ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2024 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം Rs.30,000/- (മുപ്പതിനായിരം രൂപ) ബാധ്യത തീർക്കാനെന്ന് പറഞ്ഞ് വാങ്ങി തിരികെ നൽകാതെയും 2024 ഫെബ്രുവരി മാസത്തിലെ മറ്റൊരു ദിവസം തൃശ്ശൂരുള്ള കാർ കമ്പനിയിൽ കൊണ്ടു പോയി പരാതിക്കാരിയുടെ പേരിൽ ഒരു കാർ ലോൺ എടുത്ത് പണം കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് Rs. 5,11,499/- (അഞ്ച് ലക്ഷത്തി പതിനെന്നായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒമ്പത് രൂപ) ലോൺ എടുത്ത് പരാതിക്കാരിയുടെ പേരിൽ ഒരു കാർ വാങ്ങി കൊണ്ടു പോയി കാറിന്റെ ലോൺ അടക്കുകയോ കാർ പരാതിക്കാരിക്ക് നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് എറിയാട് അത്താണി സ്വദേശിയായ മംഗലപ്പിള്ളി വീട്ടിൽ സനോജ് 33 വയസ് എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി 14-08-2024 തിയ്യതി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ അന്വേഷണം നടത്തി വരവെ ഈ കേസ്സിലെ പ്രതി എറിയാട് അത്താണിയിൽ വന്നതായി വിവരം ലഭിച്ചതനുസരിച്ചാണ് പ്രതിയെ അത്താണിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സനോജിനെ റിമാന്റ് ചെയ്തു. ഇയാളിൽ നിന്ന് കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ദിനേഷ് കുമാർ.പി.ആർ, ക്ലീറ്റസ്.സി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർ ഡിപിൻ.കെ.ആർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലോൺ ടേക്ക് ഓവർ ചെയത് മറ്റൊരു ലോൺ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് പരാതിക്കാരിയുടെ പേരിൽ കാർ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു
