Channel 17

live

channel17 live

വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം

വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം – കെ പി എം എസ് മാള- എം എ മോഹിനിയാട്ടത്തിൽ ഫസ്റ്റ് റാങ്കും പ്രസ്തുത വിഷയത്തിൽ പി എച്ച് ഡി യും 15 വർഷത്തോളമായി ഗസ്റ്റ് ലക്ചററായി ജോലിയിലും തുടരുന്ന കലാമണ്ഡലം ആർ എൽ വി ഡോ: രാമ കൃഷ്ണനെ നിറത്തിൻ്റെ പേരിൽ ആക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ നിലപാട് കേരളീയ സമൂഹത്തിന് അത്യന്തം അപമാനകരമാണ്. കലാരംഗങ്ങളിലും വർണ്ണത്തിൻ്റെ പുറ്റുപിടിച്ച മനസുകൾ ഇന്നും നിലനിൽക്കുന്നതിൻ്റെ തെളിവാണ് ഇത്. കേരളത്തിൻ്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന, ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവന നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിൻ്റെ പേര് ചേർക്കപ്പെടുന്നത് തന്നെ കളങ്കമാണ്. ഈ വംശീയ അധിക്ഷേപത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുവാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് കെ പി എം എസ് ആവശ്യപെട്ടു ഏരിയ പ്രസിഡണ്ട് K V സുബ്രൻ അദ്യക്ഷതയിൽ ‘ജില്ലാ ട്രഷറർ PC ബാബു ഉദ്ഘാടനം ചെയ്തു, വിനയൻമംഗലപ്പിള്ളി, PC. സുബ്രൻ ,ഷിബു മാടവന . ടി.യു കിരൺ നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!