Channel 17

live

channel17 live

വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി കളക്ടര്‍ സംവദിച്ചു

ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖം- മീറ്റ് യുവര്‍ കളക്ടര്‍ പരിപാടിയുടെ 14-ാം അധ്യായത്തില്‍ വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കളക്ടറുമായി സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്‌കൂളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം അനുഭവിക്കുന്ന സ്ഥലപരിമിതികളെക്കുറിച്ച് കളക്ടറെ അറിയിച്ചു. സ്‌കൂളിന് അടുത്ത അധ്യയന വര്‍ഷത്തിനു മുന്നെ പുതിയ ക്ലാസ് മുറികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് കളക്ടര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ കായിക പരിശീലന സാധനങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടിയതോടെ സ്‌പോര്‍ട്‌സ് കിറ്റുകള്‍ സ്‌കൂളുകള്‍ക്കായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന മുഖാമുഖത്തില്‍ വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളി 8, 9, 10 ക്ലാസുകളിലെ 20 വിദ്യാര്‍ത്ഥികളും അധ്യാപകരായ കെ.എ ബൈജു, ജോഫി റോണ്‍ എന്നിവരും പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!