പൂമംഗലം പഞ്ചായത്ത് പ്രസിഡൻ് കെ.എസ്. തമ്പി രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയതു.
കൽപറമ്പ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഗവ.യു.പി.സ്കൂൾ കോമ്പൌണ്ടിൽ വിപുലമായ
ഔഷധോദ്യാനവും പച്ചക്കറിഞ്ഞോട്ടവും തയ്യാറാക്കി. പുതിയ തലമുറയെ പ്രത്യേകിച്ച് വിദ്യാർത്ഥികളെ കാർഷിക സംസ്കാരത്തിലൂടെ കടത്തിവിടാനും ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്താനും കുട്ടികളുടെ സമീകൃതാഹാരത്തിന് വേണ്ട
മായം ചേർക്കാത്ത പച്ചക്കറികൾ ഉച്ച ഭക്ഷണത്തിന് ലഭ്യമാക്കാനും സസ്യങ്ങളുടെ വളർച്ചയും പ്രത്യേകതകളും നേരിൽ കണ്ട് മനസിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇതിൻ്റെ ഭാഗമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ പ്രവർത്തകരും സംയുക്തമായി നാളെ കൃഷിയിറക്കി. പൂമംഗലം പഞ്ചായത്ത് പ്രസിഡൻ് കെ.എസ്. തമ്പി രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയതു.
സീനിയർ സിറ്റിസൺ ഫോറം വൈസ് പ്രസിഡൻ്റ് AG ശേഖരൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കവിത സുരേഷ്, പഞ്ചാ. ആരോഗ്യ സ്റ്റാ. ചെയർമാൻ കത്രീനാ ജോർജ്ജ്, വാർഡ് മെമ്പർ ജൂലി ജോയി, പി.ടി.എ. പ്രസിഡൻ്റ് എം.എ. രാധാകൃഷ്ണൻ, എസ്.എം.സി ചെയർമാൻ പി.കെ.ഷാജു, മാതൃ സംഗമം പ്രസിഡൻ്റ് യമുന രമേഷ്, സ്കൂൾ ലീഡർ അഭിനവ് കൃഷ്ണ, ജോസഫ് ചെറിയാൻ ,കൃഷി ആഫീസർ അഭയ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥികളായി പങ്കെടുത്തു. പ്രധാനാധ്യാപകൻ ടി.എസ് സജീവൻ സ്വാഗതവും മേരി ഡിസിൽവ നന്ദിയും പറഞ്ഞു.
കഴിഞ്ഞ വർഷം വിദ്യാലയത്തിൽ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ തുടർച്ചയായാണ് ഈ പരിപാടി തുടങ്ങിയത്. ജലത്തിൻ്റെ ആവാസം പുന:സൃഷ്ടിച്ച വിപുലമായ അക്വാറിയം ഇതിനകം തന്നെ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.