Channel 17

live

channel17 live

വടുതല ഗവ.സ്‌കൂളിന് പുതിയ കെട്ടിടം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2019 -20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. അഞ്ച് ക്ലാസ് മുറികളും വരാന്തയും അടങ്ങുന്ന കെട്ടിടം 300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പണിതത്. പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല. 1998 ല്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം പ്രളയത്തെ തുടര്‍ന്ന് ശോചനീയവസ്ഥയിലായി. തുടര്‍ന്നാണ് വിദ്യാലയത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി ലഭിച്ചത്. എ.സി മൊയ്തീന്‍ എം എല്‍ എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. വടുതല ഗവ. യുപി സ്‌കൂളില്‍ എല്‍പി, യുപി ക്ലാസുകളിലായി 400 ഓളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!