കൊരട്ടി : ചെറുവാളൂർ കള്ള് ഷാപ്പിലെ മാനേജരെ ചില്ലിന്റെ കള്ള് കുപ്പി കൊണ്ടും ചില്ല് ഗ്ലാസ് കൊണ്ടും തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് വിജിത്ത് 36 വയസ്, കക്കാട്ടി വീട്, പാറയം കോളനി ദേശം, കാടുകുത്തി വില്ലേജ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിജിത്തിനെ റിമാന്റ് ചെയ്തു.
ഇന്നലെ 23 .4.2025 തീയതി വൈകിട്ട് 06.30 മണിയോടെ വാളൂർ ഉള്ള കള്ള് ഷാപ്പിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്നലെ 23.04.2025 തീയതി വൈകിട്ട് വിജിത്ത് ഷാപ്പിൽ എത്തി കള്ളുകുടിച്ച് കൊണ്ടിരിക്കുന്ന സമയം ഷാപ്പിൽ ഉണ്ടായിരുന്നവരെയും, മാനേജ്‌രെയും യാതൊരു കാരണവുമില്ലാതെ അസഭ്യം പറഞ്ഞപ്പോൾ മാനേജർ അസഭ്യം പറയാതെ കള്ള് ഷാപ്പിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞതിൽ ഉള്ള വിരോധം വെച്ച് അവരെ അസഭ്യം, പറഞ്ഞു ഭീഷണിപ്പെടുത്തി ഷാപ്പിൽ മേശയിൽ ഇരുന്ന ചില്ല് കുപ്പിയും ഗ്ലാസും എടുത്ത് മാനേജരുടെ തലയിൽ അടിക്കുകയായിരുന്നു. അടികൊണ്ട് തലയിൽ മുറിവ് പറ്റി 16 ഓളം സ്റ്റിച്ചുകൾ ഇട്ട മാനേജർ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട വിജിത്തിനെ രാത്രി തന്നെ പോലീസ് പിടികൂടുകയായിരുന്നു. 2020 ൽ എബിൻ എന്നയാളെ കൊരട്ടി കട്ടപ്പുറത്ത് വച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് ഈ കേസിൽ ഉൾപ്പെട്ടത്. കഞ്ചാവ് കേസുകൾ അടക്കം 11 ഓളം കേസുകളിൽ പ്രതിയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിക്കവേയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്.
പ്രതിയെ പിടികൂടിയവരുടെ സംഘത്തിൽ എസ്ഐ മാരായ ഷാജു ഓ ജി, റെജിമോൻ എൻ എസ്, ഷിബു സിപി,എ എസ് ഐ മാരായ നാഗേഷ് കെ, സിൽജോ, സി നിയർ സിവിൽ പോലീസ് ഓഫീസർ ടോമി വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം പി ആൻ്റണി, ജിതിൻ ജൻസൺ എന്നിവരും ഉണ്ടായിരുന്നു.