വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ‘ശാക്തേയ 2025’ സ്വന്തമായി എഴുതിയ റാപ് സോങ്ങ്, കവിതാവതരണങ്ങൾ, നൃത്തശില്പം, മണിപ്പൂരി നൃത്തം തുടങ്ങിയ വിവിധയിനം കലാപരിപാടികളാൽ ശ്രദ്ധേയമായി. സ്ത്രീകളുടെ പങ്കാളിത്തത്താൽ സജീവമായ ചടങ്ങിൽ ‘താളം’ വനിതാ വാദ്യകലാ സംഘത്തിൻ്റെ മേളാവതരണവും നടന്നു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്തിലെ കലാ സാംസ്‌കാരിക രംഗത്ത് പ്രാവീണ്യം നേടിയ വനിതകളെ ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രന്യ ബിനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ എ.എസ് സബിത്, സുലേഖ ജമാലു, സരിത ഗണേഷ്, വാർഡ് മെമ്പർമാരായ സി.എം നിസാർ, ശ്രീകല ദേവാനന്ദ്, ഷൈജ ഉദയകുമാർ, രേഖ അശോകൻ, നൗഫൽ വലിയകത്ത്, ആശ ഗോകുൽ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അസീബ അസീസ്, കമ്മ്യൂറ്റി വുമൺ ഫെസിലിറ്റേറ്റർ പി ശ്രീരേഖ, ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ് സിനി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.