വനിതാ കമ്മീഷൻ അദാലത്ത് തൃശ്ശൂർ ടൗൺഹാളിൽ സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പരാതികൾ പരിഗണിച്ചു. കുടുംബ പ്രശ്നങ്ങളും അയൽവാസികളുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പരാതികളുമാണ് പ്രധാനമായും പരിഗണിച്ചത്. അദാലത്തിൽ പരിഗണിച്ച 58 പരാതികളിൽ 14 പരാതികൾ തീർപ്പാക്കി. ഏഴ് പരാതികൾ പോലീസ്
റിപ്പോർട്ടിനായി നൽകുകയും ബാക്കിയുള്ള 37 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റുകയും ചെയ്തു. വനിതാ കമ്മീഷൻ പാനൽ അഡ്വക്കേറ്റ് ടി. എസ്. സജിത , എ. കെ. വിനോദ്, ഫാമിലി കൗൺസിലർ മാല രമണൻ തുടങ്ങിയവർ പങ്കെടുത്തു.
വനിതാ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു
