Channel 17

live

channel17 live

വനിതാ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട നഗരസഭയില്‍ വനിതാ ദിനാഘോഷം നടത്തി. മുനിസിപ്പല്‍ മൈതാനത്ത് ആയിരം വര്‍ണ്ണ ബലൂണുകള്‍ പറത്തിയാണ് വനിതാ ദിനാചരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആദരണീയം പരിപാടിയും നടന്നു. ഇരിങ്ങാലക്കുട അഡീഷ്ണല്‍ സബ് ജഡ്ജ് ഫസീല ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് അപര്‍ണ്ണ നങ്ങ്യാര്‍, ഇന്ത്യന്‍ ഭാരോദ്വാഹന ടീം അംഗം പി.വി അനഘ, കേന്ദ്ര സര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഗവേണിംങ്ങ് ബോര്‍ഡ് മെമ്പറായി തിരഞ്ഞെടുത്ത ആശ സുരേഷ് എന്നിവരെയും മുനിസിപ്പല്‍ അതിര്‍ത്തിയില്‍ നിന്നും തിരഞ്ഞെടുത്ത വനിതകളെയും ആദരിച്ചു.

ചടങ്ങില്‍ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ ജിഷ ജോബി, ഫെനി എബിന്‍, കൗണ്‍സിലര്‍മാര്‍, സി ഡി എസ് അംഗങ്ങള്‍, ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!